ഓണം ഘോഷയാത്ര ഫ്ലോട്ട് : ദർഘാസ് ക്ഷണിച്ചു

Aug 7, 2026
ഓണം ഘോഷയാത്ര ഫ്ലോട്ട് : ദർഘാസ് ക്ഷണിച്ചു

ഓണം ഘോഷയാത്രയിൽ ജില്ലാ പഞ്ചായത്ത് അവതരിപ്പിക്കുന്ന 'ജൈവവൈവിധ്യ ജില്ല തിരുവനന്തപുരം' എന്ന പ്രമേയത്തെ ആസ്പദമാക്കി ആകർഷകവും കലാപരവും സന്ദേശാത്മകവുമായ ഫ്ലോട്ട് രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ഘോഷയാത്രയിൽ അവതരിപ്പിക്കുന്നതിനുമായി പരിചയസമ്പന്നരായ സ്ഥാപനങ്ങളിൽ നിന്നോ ഏജൻസികളിൽ നിന്നോ വ്യക്തികളിൽ നിന്നോ ദർഘാസുകൾ ക്ഷണിച്ചു. കൂടാതെ ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 24 മുതൽ ആഗസ്റ്റ് 30 വരെ ജില്ലാപഞ്ചായത്ത് കാര്യാലയവും പരിസരവും ദീപാലങ്കാരം ചെയ്യുന്നതിനും സ്ഥാപനങ്ങൾ/ഏജൻസികൾ/വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ആ​ഗസ്റ്റ് 18 ഉച്ചകഴിഞ്ഞ് 3.30 വരെ ദർഘാസുകൾ/ക്വട്ടേഷനുകൾ സമർപ്പിക്കാം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം. ഫോൺ: 0471-2550750