തൃശൂർ ജില്ലാ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർ തസ്തികകളിലേക്ക് നിയമനം
തൃശൂർ ജില്ലാ കെ.എസ്.ആർ.ടി.സി.യിൽ ഒഴിവുള്ള ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി തൃശൂർ ജില്ലയിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ കം കണ്ടക്ടർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എസ്. എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കൂടാതെ ഏഴ് വർഷം മുൻപ് ലഭിച്ച എൽ എം വി ലൈസൻസും മൂന്ന് വർഷം മുൻപ് ലഭിച്ച പുതുക്കിയ ഹെവി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകർക്ക് കുറഞ്ഞത് 158 സെന്റിമീറ്റർ ഉയരവും 76 സെന്റിമീറ്റർ നെഞ്ചളവുമുണ്ടാകണം. കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പുതുക്കിയ കണ്ടക്ടർ ലൈസൻസ് നിർബന്ധമാണ്. ഇരു തസ്തികകളിലേക്കും അപേക്ഷിക്കുന്നവർക്ക് 25 മുതൽ 50 വയസുവരെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഡ്യൂട്ടിക്കും (8 മണിക്കൂർ) 715 രൂപയാണ് വേതനമായി നൽകുക. വനിതകൾക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 11-നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 23310116


