അഭിമുഖം
എസ്.സി പ്രൊമോട്ടര്‍ നിയമനം: അഭിമുഖം
മലപ്പുറം ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എസ്.സി പ്രൊമോട്ടര്‍ തസ്തികയിലേക്ക് (ആകെ ഒഴിവ് 126) നവംബര്‍ 20, 21 തീയതികളില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 26 ന് പങ്കെടുക്കാന്‍ അവസരം. മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ രാവിലെ 10 നാണ് അഭിമുഖം. ഫോണ്‍- 0483-2734901.
ക്ലീനർ അഭിമുഖം
തിരുവനന്തപുരം ജില്ല ഹോമിയോ ആശുപത്രിയിൽ ക്ലീനർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് നവംബർ 26 രാവിലെ 11ന് തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഹാളിൽ അഭിമുഖം നടത്തും. പ്രായപരിധി 45 വയസ് വരെ. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.


