ബി-കീപ്പിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്‌സിലേക്കുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുളള 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് (30/06/2026 പ്രകാരം) ഓൺലൈനായി അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 30,000 രൂപയാണ്. ഇതിനു പുറമേ ഫീൽഡ് ട്രെയിനിംഗിനു ചെലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷ ഫീസായി 50 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. അപേക്ഷ khadi.kerala.gov.in -ൽ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 9747321760.


