കന്നട ട്രാൻസ്‌ലേറ്റർ നിയമനം

Jul 23, 2024
കന്നട ട്രാൻസ്‌ലേറ്റർ നിയമനം

      പട്ടിക വർഗ്ഗ വകുപ്പിലെ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനും തൊഴിലവസരങ്ങൾ അറിയിക്കുന്നതിനും പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളെ കന്നട ട്രാൻസ്ലേറ്ററായി കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ താൽക്കാലികമായി നിയമിക്കുന്നു. ഡിഗ്രി യോഗ്യതയുള്ള കന്നട - മലയാളം ട്രാൻസ് സ്ലേഷൻ പരിചയമുള്ള 20 നും 45 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജേർണലിസം യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25 ന് രാവിലെ 10 ന് ഇൻഫർമേഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം . Mob: 0994- 255466