തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടൗൺ പ്ലാനർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ടൗൺ പ്ലാനർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ സർക്കാർ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ നിന്നും വിരമിച്ചവർ ആയിരിക്കണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയ്ക്ക് സർക്കാർ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്) തസ്തികയിൽ നിന്നും വിരമിച്ചവർ ആയിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, തപാൽ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയമാൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 വിലാസത്തിൽ ഡിസംബർ 14 വൈകിട്ട് 5 നകം അപേക്ഷിക്കണം.


