സ്കാനിങ് അസിസ്റ്റന്റ് പാനൽ
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ സ്കാനിങ് ജോലികൾ നിർവഹിക്കുന്നതിന് വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ സ്കാനിങ് അസിസ്റ്റന്റിന്റെ താത്കാലിക പാനൽ തയാറാക്കുന്നു. പത്താം ക്ലാസും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പകൽ/ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയാറുള്ളവർക്കു മുൻഗണന. താത്പര്യമുള്ളവർ www.cdit.org യിൽ 18ന് വൈകിട്ട് 5നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം*.