മുടങ്ങിപോയ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോരിറ്റി നഷ്ടപ്പെടാതെ തന്നെ പുതുക്കാൻ അവസരം
രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അവസാന തീയ്യതി 30/04/2026 വരെ.
മുടങ്ങിപോയ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോരിറ്റി നഷ്ടപ്പെടാതെ തന്നെ പുതുക്കുന്നതിനുള്ള സുവർണ്ണാവസരം വീണ്ടും വന്നിരിക്കുകയാണ്.
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനായി നിരവധി അപേക്ഷകൾ സർക്കാരിൽ ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 01/01/1995 മുതൽ 31/12/2025 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് അവരുടെ തനത് സീനിയോരിറ്റി നിലനിർത്തി കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അവസാന തീയ്യതി 30/04/2026 വരെ. പുതുക്കാൻ വിട്ടുപോയവർ ഇത് ഒരു അവസരമായി കണ്ട് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്.
എംപ്ലോയ്മെന്റിൽ പുതുതായി പേര് രജിസ്റ്റർ ചെയ്യുന്നതിനും നിലവിലുള്ള പുതുക്കുന്നതിനും അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.
ഇതുപോലുള്ള സർക്കാർ സർക്കാരിതര അറിയിപ്പുകൾ ലഭിക്കുന്നതിനായി അക്ഷയ ന്യൂസ് കേരള ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക.അല്ലെങ്കിൽ www.akshayanewskerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക..


