വോട്ടർപട്ടിക പരിഷ്കരണം : രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

കരട് പട്ടികയിൽനിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയവരിൽ 1,31,998 വോട്ടർമാരെ പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചതിനുശേഷം വോട്ടർ പട്ടികയിൽ തിരിച്ചു ചേർക്കാനായി എന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Feb 14, 2026
വോട്ടർപട്ടിക പരിഷ്കരണം : രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

ജില്ലയിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും  ഇലക്ടറൽ രജിസ്ടേഷൻ ഓഫീസർ (ഇ.ആർ.ഒ) മാരുടെയും സംയുക്ത യോഗം ചേർന്നു.ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

2025 ഡിസംബർ 23 പ്രസിദ്ധീകരിച്ചകരട് വോട്ടർ പട്ടികയിൽ ജില്ലയിൽ ആകെ 23,30,643 പേരാണുണ്ടായിരുന്നത്. കരട് പട്ടികയിൽനിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയവരിൽ 1,31,998 വോട്ടർമാരെ പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചതിനുശേഷം വോട്ടർ പട്ടികയിൽ തിരിച്ചു ചേർക്കാനായി എന്ന് ജില്ലാ കളക്ടർ പറഞ്ഞു. 

ബൂത്ത് ലെവൽ ഓഫീസർമാരുടെയും (ബി.എൽ.ഒ) ബൂത്ത് ലെവൽ ഏജൻ്റ് മാരുടെയും (ബി.എൽ എ) സഹകരണമാണ് ഈ ഒരു നേട്ടത്തിന് കാരണമായത്. അർഹതയുള്ള ആരെയും ഒഴിവാക്കിയിട്ടില്ല. 2026 ഫെബ്രുവരി 12 വരെ 24,62,641 വോട്ടർമാരെയാണ് ഇലക്ട്രൽ റോളിൽ ചേർത്തിരിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.  

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ  സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Prajeesh N K MADAPPALLY