പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു
18 വയസിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും
ന്യൂദല്‍ഹി:പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്‌പോര്‍ട്ടുകളുടെ നിരക്ക്.
പ്രായപൂര്‍ത്തിയായവര്‍ക്ക് ആയിരം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാകും. തത്ക്കാല്‍ പാസ്‌പോര്‍ട്ടിന് 5000 രൂപയായി ഫീസ് വര്‍ദ്ധിപ്പിച്ചു. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ നിലവില്‍ 27 രാജ്യങ്ങളില്‍ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത് 66 രാജ്യങ്ങളാണ്.


