ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് 1265 ഒഴിവുകൾ.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദം റിസൾട്ട് കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.
ഇന്ത്യൻ റെയിൽവേയിലേക്ക് സ്റ്റേഷൻ മാസ്റ്റർ(RRB Station Master recruitment 2026-CEN 08/2026)തസ്തികയിലേക്ക് അപേക്ഷിക്കാൻ പുതിയ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു. നിലവിൽ 1265 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപേക്ഷ സമർപ്പണം ആരംഭിച്ചത് 27 ഒക്ടോബർ 2026.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 25 നവംബർ 2026.
ഫീസ് അടക്കാനുള്ള അവസാന തീയതി 27 നവംബർ 2026.
യോഗ്യത :
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദം റിസൾട്ട് കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.
പ്രായം : 20 മുതൽ 33 വയസ്സ് വരെ (01/01/2027 ന് )ഒ ബി സി ക്ക് 3 വർഷവും SC/ST ക്ക് അഞ്ച് വർഷവും നിയമനുസൃത ഇളവുണ്ട്.


