എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയവർക്ക് സുവർണ്ണാവസരം. സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാം ..! ഒക്ടോബർ 31 വരെ അവസരം

2025 ജനുവരി 1(01/01/2025) മുതൽ 2026ഓഗസ്റ്റ് 31(31/08/2026) വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ വിട്ട്പോയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Sep 4, 2026
എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയവർക്ക് സുവർണ്ണാവസരം. സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാം ..! ഒക്ടോബർ 31 വരെ അവസരം

വിവിധ കാരണങ്ങൾ കൊണ്ട് എംപ്ലോയ്മെന്റ്  രെജിസ്ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻ വിട്ടുപോയ ഉദ്യോഗാർഥികൾക്ക് സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ  അവസരം നൽകി സർക്കാർ.

2025 ജനുവരി 1(01/01/2025) മുതൽ 2026ഓഗസ്റ്റ് 31(31/08/2026) വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ വിട്ട്പോയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായ ഉദ്യോഗാർഥികൾക്ക് 2026 ഒക്ടോബർ 31 വരെ തങ്ങളുടെ എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.

രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സീനിയോരിറ്റി നഷ്ട്ടപ്പെടാതെ എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കാൻ അവസരം നൽകാൻ സർക്കാർ തീരുമാനമെടുത്തത്.

https://chat.whatsapp.com/Hrg4CG6zS9j3ShHjJRc73d

*സർക്കാർ അറിയിപ്പുകൾ,തൊഴിൽ വാർത്തകൾ,വിദ്യാഭ്യാസ അറിയിപ്പുകൾ എന്നിവ നേരത്തെ അറിയുവാൻ അക്ഷയ ന്യൂസ് കേരള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*????????

Prajeesh N K MADAPPALLY