ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം. പരീക്ഷയില്ലാതെ ഇന്ത്യൻ റെയിൽവേയിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം..

www.rrcjaipur.in website വഴി 2008 ൽ പരം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. നവംബർ 07 നു മുൻപ് അപേക്ഷ സമർപ്പിച്ചിരിക്കണം.

Oct 6, 2026
ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം. പരീക്ഷയില്ലാതെ ഇന്ത്യൻ റെയിൽവേയിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം..

ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗാർഥികൾക്കായി ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 ഓളം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയുള്ള അൻപത് ശതമാനമൊ അതിലധികമൊ മാർക്കുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അതോടൊപ്പം ബന്ധപ്പെട്ട ട്രേഡ്കളിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും വേണം.15 വയസുമുതൽ 24 വയസുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.വനിതകൾക്കും സംവരണ വിഭാഗങ്ങൾക്കും അപേക്ഷ ഫീസ് അടക്കേണ്ടതില്ല. ജനറൽ.വിഭാഗങ്ങൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും 100 രൂപയാണ് അപേക്ഷ ഫീസ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രെന്റ്ഷിപ് ട്രെയിനിങ് നൽകും. എന്നാൽ പിന്നീടുള്ള റെയിൽവേയുടെ തിരഞ്ഞെപ്പുകളിൽ ഇവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.

.

Prajeesh N K MADAPPALLY