ആധാർ അഡ്മിൻ ജിതിൻ രാജിനെ അക്ഷയ ന്യൂസ് കേരള ആദരിച്ചു
കേരളത്തിലെ അക്ഷയ സംരംഭകർക്ക് വർഷങ്ങളായി ആധാർ സർവ്വീസ് സംബന്ധിച്ചുള്ള സംശയ ദുരീകരണം നടത്തികൊണ്ടിരിക്കുന്ന കോഴിക്കോട് ജില്ലാ അക്ഷയ പ്രൊജക്ട് ഓഫീസിലെ ആധാർ അഡ്മിൻ ജിതിൻ രാജിനെ അക്ഷയ ന്യൂസ് കേരളയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സംസ്ഥാനത്തെ ഏത് ജില്ലയിൽ നിന്നായാലും ഇന്ന് ആധാർ സംബന്ധിച്ച് സംശയങ്ങൾ വരുമ്പോൾ അക്ഷയ സംരംഭകരുടെ അവസാന ആശ്രയം കോഴിക്കോട് ജില്ലാ പ്രൊജക്ട് ഓഫീസിലെ ആധാർ അഡ്മിൻ ജിതിൻ രാജ് മാത്രമായിരുന്നു. അക്ഷയ ന്യൂസ് കേരളയുടേയും ഇ-വോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡിന്റേയും ആഭിമുഖ്യത്തിൽ എറണാകുളം ആശീർ ഭവനിൽവെച്ച് സംഘടിപ്പിച്ച ആധാരം എഴുത്ത് പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടന വേളയിലാണ് ജിതിൻ രാജിനെ അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുഹമ്മദ് ഷാ പി.എ. ഉപഹാരം നൽകി ആദരിച്ചത്. എറണാകുളം ആശീർ ഭവനിൽ നടന്ന പരിപാടിയിൽ ഇവോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടർ ജഫേഴ്സൻ മാത്യു അധ്യക്ഷനായിരുന്നു. ഇവോയിസ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡിന്റെ സെക്രട്ടറി സോണി ആസാദ്, ഡയരക്ടർമാരായ പ്രജീഷ് കോഴിക്കോട്, രാജേഷ് ചാത്തമംഗലം, സജയ് തിരുവനന്തപുരം, മനോജ് തോമസ്, റാഷിക് കണ്ണൂർ, ഷാജഹാൻ പത്തനംതിട്ട , നിസാർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. അക്ഷയ ന്യൂസ് കേരള ചീഫ് എഡിറ്റർ പ്രമോദ് കെ റാം സ്വാഗതവും ഡയരക്ടർ നിഷാന്ത് സി.വൈ നന്ദിയും പറഞ്ഞു.


