ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവം നവംബർ 3 ചൊവ്വാഴ്ച.

ശക്തി ചൈതന്യം കൊണ്ടും ഉത്സവാഘോഷങ്ങളുടെ വൈവിധ്യം കൊണ്ടും പ്രസിദ്ധമാണ് മടപ്പള്ളി ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം. ദേവിസങ്കല്പത്തിലുള്ള ക്ഷേത്രമാണിത്. അമ്മ ഭഗവതിയും മകൾ ഭഗവതിയുമാണ് പ്രധാന പ്രതിഷ്ഠ.

Nov 1, 2026
ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവം നവംബർ 3 ചൊവ്വാഴ്ച.

മടപ്പള്ളി : വടക്കേ മലബാറിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം പുത്തരി മഹോത്സവം 2026 നവംബർ 3 ന്. ചൊവ്വാഴ്ച .

പുത്തരിയെ കുറിച്ച് 

ഇതൊരു കാർഷിക കൃതജ്ഞതാ ആഘോഷമാണ്.
പണ്ട് കാലത്ത് നെൽവയൽ കൊയ്ത്ത് കഴിഞ്ഞാൽ അത് നേരെ പത്തായത്തിൽ ഇടില്ല. ആദ്യത്തെ ഒരു പിടി നെൽകതിർ ദൈവത്തിന് സമർപ്പിക്കും. "ഞങ്ങൾ അധ്വാനിച്ചു ഉണ്ടാക്കിയതല്ല, ദൈവം തന്ന സമൃദ്ധി" എന്നാണ് വിശ്വാസം.നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് പുത്തരി മഹോത്സവം കൊണ്ടാടുന്നത്. ക്ഷേത്രങ്ങളിൽ സമർപിക്കപ്പെടുന്ന നെൽകറ്റ മെതിച്ച് നെല്ലാക്കി ആ നെല്ല് പുഴുങ്ങിക്കുത്തിയ പുത്തൻ അരി കൊണ്ട് അവിലോ പായസമോ ഉണ്ടാക്കി നിവേദിക്കും.

പണ്ട് കാലത്ത് നമ്മുടെ പ്രദേശവും നെൽവയലുകളാൽ സമ്പന്നമായിരുന്നു.ഒരു പക്ഷെ ഇതായിരിക്കാം നമ്മുടെ ക്ഷേത്രത്തിലും പുത്തരി മഹോത്സവം ആഘോഷിക്കുന്നതിനുള്ള ചരിത്ര പശ്ചാത്ഥലം .


പുത്തരി മഹോത്സവ ചടങ്ങുകൾ :

03-11-2026 ചൊവ്വാഴ്ച 

പുലർകാലത്ത് നടതുറക്കും.
പുലർച്ചെയും സന്ധ്യക്കും ദീപാരാധന,
 തുടർന്ന് 

വൈകീട്ട് 7 മണി മുതൽ :
ഗുളികൻ,കുട്ടിച്ചാത്തൻ, ദൈവത്താർ,വിഷ്ണുമൂർത്തി, പോതിഭഗവതി,തുടങ്ങി ഉപദേവതമാരുടെ വെള്ളാട്ടങ്ങൾ, പുത്തരി നിവേദ്യം. തുടർന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ്. ശേഷം കരിമരുന്നു പ്രയോഗം.

ക്ഷേത്രത്തെ കുറിച്ച് : ശക്തി ചൈതന്യം കൊണ്ടും ഉത്സവാഘോഷങ്ങളുടെ വൈവിധ്യം കൊണ്ടും പ്രസിദ്ധമാണ് മടപ്പള്ളി ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം. ദേവിസങ്കല്പത്തിലുള്ള ക്ഷേത്രമാണിത്. അമ്മ ഭഗവതിയും മകൾ ഭഗവതിയുമാണ് പ്രധാന പ്രതിഷ്ഠ. തളിയിലപ്പനു പ്രത്യേക സ്ഥാനമുണ്ട് ഇതിന് പുറമെ ദൈവത്താർ കൂടെയുള്ള ഭഗവതി,  വിഷ്ണുമൂർത്തി, ഗുളികൻ, കുട്ടിച്ചാത്തൻ, ക്ഷേത്രപാലകൻ, ഗുരു എന്നീ ദേവതമാർക്ക്  ഇരിപ്പിടങ്ങളും  നാഗാരാധനയ്ക്കായി ചിത്രകുടവും ഉണ്ട്.

ഉത്തര കേരളത്തിലെ പ്രസിദ്ധമായ പൂരങ്ങളിലോന്നാണ് വൈവിധ്യമാർന്ന ഉത്സവചടങ്ങുകക്കും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗത്തിനും കേളികേട്ട അറക്കൽ പൂരം. മീനമാസത്തിലെ രോഹിണി നാളിൽ കൊടികയറി പൂരം നാൾ വരെ ഏഴുദിവസം ആഘോഷിക്കപ്പെടുന്നു.

കാസർഗോഡ് ജില്ലയിലെ നീലേശ്വരം തൈക്കടപ്പുറത്തെ കടപ്പുറത്ത് ഭഗവതി ക്ഷേത്രം ആണ് ക്ഷേത്ര മൂല സ്ഥാനം.

കാലപ്പഴക്കത്തിൻ്റെ കേടുപാടുകൾ കണ്ടെത്തിയതിനാലും, ക്ഷേത്രത്തിൽ വെച്ചു നടത്തിയ അഷ്ടമംഗല പ്രശ്നവിധിപ്രകാരവും ക്ഷേത്രം പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. പുനഃപ്രതിഷ്ഠ യാഥാർത്ഥ്യമാവുന്നത് വരെ ബാലായത്തിലാണു ചടങ്ങുകൾ.

പുനർനിർമ്മാണ നിധിയിലേക്ക് ധനം സമാഹരിച്ചു നൽകിയും നിർമ്മാണ സാമഗ്രികൾ വഴിപാടായി സമർപ്പിച്ചും ഭക്തജനങ്ങൾക്കും ഈ അത്യപൂർവ്വ അവസരം ധന്യമാക്കാം

ഭക്തജനങ്ങൾക്ക് വഴിപാടായി സമർപ്പിക്കാവുന്ന നിർമ്മാണ സാമഗ്രികൾ:

വാതിൽ കട്ടില ( കൃഷ്ണശില ) ഒന്നിന് : 10000.

സോപാനം ( കൃഷ്ണശില ) ഒന്നിന്: 15000.

ഘനദ്വാരം ( കൃഷ്ണശില ) ഒന്നിന് :10000.

ഓവ് (കൃഷ്ണശില )ഒന്നിന് : 5000.

തൂൺ ( കൃഷ്ണശില ) ഒന്നിന് 5000

ശ്രീകോവിൽ, പാട്ടുപുര -തളംവിരി ഒരു സ്‌ക്വയർഫീറ്റിന് : 800.

ചുമർകല്ല്- ഒരു സ്‌ക്വയർ ഫീറ്റിന് : 500.

ശ്രീകോവിൽ വാതിലുകൾ ( തേക്ക് ) 1 ജോഡി : 15000.

കഴുക്കോൽ ഒന്നിന് : 5000.

ഉത്തരം ഒന്നിന് : 25000

Prajeesh N K MADAPPALLY