എഴുത്തച്ഛൻ പുരസ്കാരം പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്
2026-ലെ കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന് ആണ് ലഭിച്ചത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും (ശില്പവും) അടങ്ങുന്നതാണ് പുരസ്കാരം. കേരള പിറവി ദിനത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രശസ്ത കവി കെ. ജി. എസ് (K.G. Sankara Pillai) അധ്യക്ഷനും കല്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറ ജോസഫ് എന്നിവർ അംഗങ്ങളും എം. പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് മേതിൽ രാധാകൃഷ്ണനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.


