ഫുള്‍-സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്‌സ്
ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂണ് 15.
ആലപ്പുഴ കേരള സര്ക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില് പാര്ക്ക് പ്രമുഖ സോഫ്റ്റ്വെയര് കമ്പനിയായ ടെക്ജന്ഷ്യയുമായി ചേര്ന്ന് നടത്തുന്ന ഫുള്-സ്റ്റാക്ക് ഡെവലപ്പര് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങുന്നു. ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടര് സയന്സ്, ഡിപ്ലോമ ഇന് കമ്പ്യൂട്ടര് സയന്സ് എഞ്ചിനീയറിങ് ബി.ടെക്, ഡി.സി.എ, എം.ടെക്, എം.സി.എ. തുടങ്ങി കമ്പ്യൂട്ടര് പ്രോഗ്രാമിങ് പാഠ്യ വിഷയമായുള്ളവര്ക്ക് അപേക്ഷിക്കാം. ഉയര്ന്ന പ്രായപരിധിയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂണ് 15