പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ എന്‍ട്രന്‍സ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
മലപ്പുറം : 2024 മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങള്‍ പഠിച്ച് വിജയിച്ച പട്ടികവര്‍ഗക്കാര്‍ക്ക് നീറ്റ്/ കീം എന്‍ട്രസ്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് സൗജന്യ പരിശീലനം നല്‍കുന്നു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലസ്ടുവിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പരിശീലനത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. നീറ്റ് പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് കുറഞ്ഞത് 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. മെഡിക്കല്‍/ എഞ്ചിനീയറിങ് കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിനായി സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാല പ്രത്യേക പ്രവേശന പരീക്ഷ പരിശീലന പരിപാടിയാണ് നടപ്പിലാക്കുന്നത്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അവരുടെ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം എന്നിവ വെള്ള കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ്, ജാതി വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315