മധ്യപ്രദേശിൽ 3,839.42 കോടി രൂപാ ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി (NH-752D) നാലുവരിപ്പാത നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Mar 10, 2026
മധ്യപ്രദേശിൽ 3,839.42 കോടി രൂപാ ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി (NH-752D) നാലുവരിപ്പാത നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
p m nrarendramodi

ന്യൂഡൽഹി  : 10 മാർച്ച്‌  2026

3,839.42 കോടി രൂപ ആകെ മൂലധന ചെലവിൽ 80.45 കിലോമീറ്റർ നീളമുള്ള NH-752D-യുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി ഭാഗത്ത് നാലുവരി ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.

അംഗീകൃത ഇടനാഴി ഉജ്ജയിനിനെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ടിമർവാനി ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കും.

യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് നിർദ്ദിഷ്ട നാലുവരിപ്പാതാ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇത് യാത്രാസമയം ഏകദേശം ഒരു മണിക്കൂർ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.70.40കിലോമീറ്റർ നീളമുള്ള ഉജ്ജയിൻ-ബദ്‌നാവർ പാത ഇതിനകം തന്നെ രണ്ടുവരിയിൽ നിന്ന് നാലുവരിയായി ഉയർത്തിയിട്ടുണ്ട്. നിലവിലെ ബദ്‌നാവർ-ടിമർവാനി പാത അശാസ്ത്രീയമായ രൂപകൽപ്പനയുള്ള (മണിക്കൂറിൽ 20-50 കി.മീ വേഗത) ഒരു ഇന്റർമീഡിയറ്റ് ലെയ്ൻ (5.5 മീറ്റർ) മാത്രമാണ്. ഈ ഭാഗം നവീകരിക്കുന്നതോടെ ഉജ്ജയിനിൽ നിന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ടിമർവാനി ഇന്റർചേഞ്ചിലേക്ക് മണിക്കൂറിൽ 80-100 കി.മീ വേഗതയുള്ള നേരിട്ടുള്ള നാലുവരി കണക്റ്റിവിറ്റി പൂർത്തിയാകും.

ഗുജറാത്ത്മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ഉജ്ജയിനിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ദൂരമുള്ള പാതയാണ് ടിമർവാനി-താണ്ട്‌ല-പെട്‍ലാവദ്-ബദ്‌നാവർ-ഉജ്ജയിൻ ഇടനാഴി. ടിമർവാനി-ബദ്‌നാവർ ഭാ​ഗം നവീകരിക്കുന്നത് അന്തർസംസ്ഥാന കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ഗതാഗതത്തിന്റെ കാര്യക്ഷമമായ ചലനം സാധ്യമാക്കുകയും ചെയ്യും. കൂടാതെ 2028 ഏപ്രിലിൽ നടക്കുന്ന സിംഹസ്ഥ കുംഭമേളയിലെ തിരക്ക് നിയന്ത്രിക്കാനും ഇത് സഹായിക്കും.

ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി പാത ധാർഝാബുവ ജില്ലകളിലെ ഗോത്രവർഗ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. ധാർ ജില്ലയുടെ ചില പ്രദേശങ്ങൾ നീതി ആയോഗിന്റെ 'ആസ്പിരേഷണൽ ബ്ലോക്സ് പ്രോഗ്രാമിൽഉൾപ്പെട്ടിട്ടുള്ളവയാണ്. ഈ ഭാഗത്തിന്റെ നവീകരണം ഉജ്ജയിൻ-ബദ്‌നാവർ-ടിമർവാനി ഇടനാഴിയിൽ നിന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലേക്ക് നേരിട്ടുള്ളതും വേഗത്തിലുള്ളതുമായ പ്രവേശനം നൽകും. മെച്ചപ്പെട്ട ഈ ബന്ധിപ്പിക്കൽ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും അസംസ്‌കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും കാര്യക്ഷമമായ നീക്കത്തിന് സൗകര്യമൊരുക്കാനും ഇൻഡോർ,പിതാംപൂർഉജ്ജയിൻദേവാസ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന വ്യാവസായിക ഹബ്ബുകളിലേക്കും എം.എം.എൽ.പി(MMLP - മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ)കളിലേക്കുമുള്ള പ്രവേശനം ശക്തിപ്പെടുത്താനും സഹായിക്കും.

നിർദ്ദിഷ്ട പദ്ധതി മെച്ചപ്പെട്ട സുരക്ഷയ്ക്കും തടസ്സമില്ലാത്ത ഗതാഗതത്തിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള അതിവേഗ കണക്റ്റിവിറ്റി നൽകുന്നു. ഇത് യാത്രാസമയംഗതാഗതക്കുരുക്ക്പ്രവർത്തനച്ചെലവ് എന്നിവ കുറയ്ക്കുന്നു. പ്രധാനമായും ഈ പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും മധ്യപ്രദേശ് സംസ്ഥാനത്തെ ധാർഝാബുവ ജില്ലകളുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:

ക്രമ നമ്പർ

പദ്ധതി സവിശേഷതകൾ

വിശദാംശങ്ങൾ

1

നീളം

80.45 കിലോമീറ്റർ (ഗ്രീൻഫീൽഡ്+ബ്രൗൺഫീൽഡ്) ഇടനാഴി

2

പാതയുടെ തരം

ഫ്ലെക്സിബിൾ പാത

3

നിർദേശിക്കപ്പെട്ട രൂപരേഖ

നാലുവരി

4

പ്രധാന പാലങ്ങൾ

06

5

ചെറിയ പാലങ്ങൾ

34

6

RUB(പാലത്തിനടിയിലെ റോഡ്)

01

7

VUP/LVUP/SVUP

09/29/04

8

നിർമ്മാണ കാലയളവ്

24 മാസം

9

അനുവദിച്ച കാലയളവ്

17 വർഷം (2 വർഷത്തെ നിർമ്മാണ കാലയളവ്+15 വർഷത്തെO&M)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.