സോജൻ ജേക്കബ്
തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ UIDAI (Unique Identification Authority of India) എടുത്ത സുപ്രധാന തീരുമാന പ്രകാരം, കേരളത്തിൽ നിലവിലുള്ള ഒരു കേന്ദ്രത്തിന് പുറമേ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ പോകുന്നതായി സുരേഷ് ഗോപി എം പി .സുരേഷ് ഗോപി തന്റെ ഫേസ് ബുക്ക് പേജ് വഴിയാണ് താൻ നടത്തിയ ഇടപെടലിനെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചത് .ഫേസ് ബുക്ക് കുറുപ്പ് "കേന്ദ്ര സർക്കാരിൻ്റെ UIDAI (Unique Identification Authority of India) എടുത്ത സുപ്രധാന തീരുമാന പ്രകാരം, കേരളത്തിൽ നിലവിലുള്ള ഒരു കേന്ദ്രത്തിന് പുറമേ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ പോകുന്നു!
ഇതിൽ എനിക്ക് ഏറ്റവും അഭിമാനകരമായ കാര്യം, ഈ അത്യാധുനിക കേന്ദ്രങ്ങളിൽ ഒന്ന് നമ്മുടെ തൃശ്ശൂരിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു എന്നതാണ്."
ഈ പുതിയ ASK, 2026 മാർച്ച് 14-ഓടെ തൃശ്ശൂരിൽ പ്രവർത്തനസജ്ജമാകും. ഇത് രണ്ടാം ഘട്ടത്തിൽ (Phase 2) വരുന്ന ഏക കേന്ദ്രമാണ്. പുതിയ കേന്ദ്രം വരുന്നതോടെ, ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ്, പൊതുജനങ്ങളുടെ പരാതി പരിഹാരം തുടങ്ങിയ എല്ലാ സേവനങ്ങളും ജില്ലാ തലത്തിൽ തന്നെ എളുപ്പത്തിൽ ലഭ്യമാകും.
ഇതൊരു തുടക്കം മാത്രമാണ്. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലുമായി 14 കേന്ദ്രങ്ങൾ വരുമ്പോൾ, ആധാർ സേവനം എല്ലാവർക്കും പ്രാപ്യമാവുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്."
രാജ്യമൊട്ടാകെ 473 പുതിയ ആധാർ സേവനകേന്ദ്രങ്ങൾ തുറക്കുമെന്നും ആധാർ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ആനി ജോയ്‌സ് വി ആണ് വിവരം അറിയിച്ചിരിക്കുന്നത് .ഇനിലവിൽ ഇപ്പോൾ രാജ്യമൊട്ടാകെ 82 ആധാർ സേവാ കേന്ദ്രങ്ങൾ ആണ് പ്രവർത്തിക്കുന്നത് . ആദ്യ ഘട്ടത്തിൽ 2025 ഡിസംബറിൽ കേരളത്തിൽ പുതിയ ഒരു കേന്ദ്രവും , രണ്ടാം ഘട്ടത്തിലാണ് തൃശ്ശൂരിൽ തുറക്കുന്നത് . മൂന്നാം ഘട്ടത്തിൽ 2026 സെപ്റ്റംബർ 14 ന് 12 പുതിയ കേന്ദ്രങ്ങളും കേരളത്തിൽ തുറക്കുമെന്ന് ആധാർ അതോറിറ്റി അറിയിച്ചു .
നിലവിൽ കേരളത്തിൽ ആധാർ അതോറിറ്റി നേരിട്ട് നടത്തുന്ന ഒരു ആധാർ സേവാ കേന്ദ്രം മാത്രമാണ് ഉള്ളത് .ആധാറിന്റെ പേര് തിരുത്തൽ ,ജനം തിയ്യതി മാറ്റം എന്നിവയിൽ അക്ഷയ കേന്ദ്രങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട് ഇപ്പോൾ .നിയമവും ,ഡോക്ക്യൂമെന്റസ് കാര്യങ്ങളും കഠിനമായതോടെ കൂടുതൽ ആധാർ എൻറോൾമെൻറ് റദ്ദ് ആകുന്ന സാഹചര്യവും ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ നേരിടുന്നുണ്ട് .
ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് ആധാർ അതോറിറ്റിയുടെ നേരിട്ടുള്ള ആധാർ സേവന കേന്ദ്രം ഗുണം ചെയ്യുമെന്ന് അക്ഷയ സംരംഭകരും കരുതുന്നു .നിലവിൽ കേരളത്തിൽ അക്ഷയ കേന്രങ്ങൾ വഴിയാണ് ആധാർ സേവനങ്ങൾ നൽകി വരുന്നത് .ഇത് തുടരുകയും ചെയ്യും .എന്നാൽ അക്ഷയ കേന്ദ്രത്തിൽ റിജെക്ഷൻ വരുന്ന കാര്യങ്ങൾക്ക് കൃത്യമായ പരിഹാരം ഉണ്ടാക്കുന്നതിനാണ് എല്ലാ ജില്ലകളിലും ആധാർ അതോറിറ്റി സേവനകേന്ദ്രങ്ങൾ തുറക്കാൻ തയ്യാറാകുന്നത് .
സംരംഭകർക്കായി അക്ഷയ ന്യൂസ് കേരള ഒരുക്കുന്നു 2026 ലെ ഡയറിയും കലണ്ടറും അത്യാകർഷകമായ ഈ ഡയറിയും (Rs. 230) കലണ്ടറും (Rs.25) ഓർഡർ ചെയ്യുന്നതിനായി താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക