തിരുവനന്തപുരം ജില്ലയിലെ പുതിയ അക്ഷയ കേന്ദ്രങ്ങൾ , അഭിമുഖം നവംബർ ഒന്നിനും രണ്ടിനും

അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവുവന്നതുമായ ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചെറുന്നിയൂർ ലൊക്കേഷൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കട്ടിംഗ് ലൊക്കേഷൻ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ചവീട് ലൊക്കേഷൻ, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള ലൊക്കേഷൻ, അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷൻ ലൊക്കേഷൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല ലൊക്കേഷൻ, വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ ലൊക്കേഷൻ, വെമ്പായം ഗ്രാമപഞ്ചായത്തിലെ വഴക്കാട് ലൊക്കേഷൻ, കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല ലൊക്കേഷൻ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം ലൊക്കേഷൻ, ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ ആര്യൻകോട് ലൊക്കേഷൻ, ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കുറ്റിയായണിക്കാട് ലൊക്കേഷൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാൽപ്പറക്കുഴി ലൊക്കേഷൻ, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതുക്കിയകുന്ന് ജംങ്ഷൻ ലൊക്കേഷൻ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട് ലൊക്കേഷൻ, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട് ലൊക്കേഷൻ എന്നിവയിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവംബർ ഒന്ന്, രണ്ട് തിയതികളിൽ നടക്കും. അക്ഷയ സംരംഭത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ നിയമപ്രകാരം യോഗ്യത നേടിയ അപേക്ഷകർ അന്നേ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ അഭിമുഖത്തിനായി ഹാജരാകണം. അപേക്ഷകർ അക്ഷയ ജില്ലാ ഓഫീസിൽ നിന്ന് നൽകിയിട്ടുള്ള ഇ-മെയിലിന്റെ പ്രിന്റൗട്ട്, അസൽ ഫോട്ടോ, ഐഡി കാർഡ് എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് അക്ഷയ പ്രൊജക്ട് ചീഫ് കോർഡിനേറ്ററായ ജില്ലാ കളക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് അക്ഷയ വെബ്‌സൈറ്റായ www.akshaya.kerala.gov.in സന്ദർശിക്കുകയോ 0471 2334070, 2334080 നമ്പരുകളിൽ വിളിക്കുകയോ ചെയ്യണം.