അനുഷ്ഠാനകലകളുടെ ആചാര്യൻ കലാരത്നം ശ്രീ കുമ്മത്ത് അപ്പു നായർ ഓർമ്മയായി

Mar 18, 2026
അനുഷ്ഠാനകലകളുടെ ആചാര്യൻ  കലാരത്നം ശ്രീ കുമ്മത്ത് അപ്പു നായർ ഓർമ്മയായി
kummath appu nair
തൃശൂർ :കൊല്ലവർഷം 1105 - മീനമാസത്തിൽ പൂരംനാളിൽ മാപ്രാണം കുന്നത്തൂർ മാടായിക്കൽ നാരായണൻ നമ്പൂതിരിയുടേയും ചേർപ് കുമ്മത്ത് പാർവ്വതിഅമ്മയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യഭ്യാസ ത്തിനുശേഷം തൃക്കൂർ കൃഷ്ണൻകുട്ടി മാരാരുടെ ശിക്ഷണത്തിൽ മദ്ദളം അഭ്യസിച്ചു. തൃക്കൂർ മഹാദേവക്ഷേത്രത്തിൽ 1121 - ൽ അരങ്ങേറ്റവും ആ വർഷം തന്നെ പെരുവനം പൂരത്തിന് ചേർപ്പ് ഭഗവതിയുടെ പഞ്ച വാദ്യത്തിന് അന്നമനട അച്ചുതമാരാർ, തിരുവില്വാമല വെങ്കിച്ച സ്വാമി, തുടങ്ങി പ്രതിഭകളുടെ കൂടെ ആദ്യമായി പങ്കെടുത്തു. തുടർന്ന് 60 വർഷക്കാലം ഈകലയിൽ സാന്നിദ്ധ്യം വഹിച്ചിട്ടുണ്ട്. അമ്മാവൻമാരായ കുമ്മത്ത് ഗോവിന്ദൻ നായർ, കുമാരൻ നായർ, എന്നിവരുടെ കീഴിൽ പാന എന്ന അനുഷ്ഠാനകല, പറ, കളമെഴുത്ത് എന്നീ കലകൾ അഭ്യസിച്ചു അദ്വിതനായി. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിലും, പാറമേക്കാവ് വിഭാഗത്തിലും ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമായിരുന്നു. ഉത്രാളിക്കാവ്, പെരുവനം, പയ്യൂർക്കാവ് വെളിയന്നൂർക്കാവ് എന്നീ പുര കമ്മിറ്റികളുടെ പുരസ്കാരങ്ങളും തൃപ്രയാർ ക്ഷേത്രവാദ്യകല ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവർണ്ണമുദ്ര, കടവല്ലൂർ അരവിന്ദാക്ഷൻ നായർ സ്മാരക സമിതി പുരസ്കാരം, മദ്ദളവിദ്വാൻ കുളാമങ്ങത്ത് നാരായണൻ നായർ പുരസ്കാരം, മച്ചാട് അപ്പുനായർ പുരസ്കാരം, കൊടകര വാദ്യ സംഗീത സഭാ പുരസ്കാരം 2010 കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, ചേർപ്പ് അക്ഷരീയം അനുഷ്ഠാന കലാരത്നം ബഹുമതി കൊച്ചിൻ ദേവസ്വം ബോർഡിന്റെ 2010 ലെ മുല്ലപ്പിള്ളി പുരസ്കാരം, ക്ഷേത്ര കലാചാര്യർ തൃക്കാമ്പുറം കൃഷ്ണൻ കുട്ടി മാരാർ, കുഴൂർ കുട്ടപ്പൻ മാരാർ, തിരുവെങ്കിടം പാനയോഗം, പോറാത്തുവീട്ടിൽ നാണു മാരാർ, പല്ലാവൂർ ഗുരു സ്മൃതി തുടങ്ങി ഒട്ടനവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്

ഭാര്യ: പരേതയായ വിലാസിനി
മക്കൾ: ജയദേവൻ, ഹൈമാവതി, ദാക്ഷായണി, ശ്രീകുമാർ, ഹേമമാലിനി, ശശികല
മരുമക്കൾ : ലേഖ, മോഹനൻ, ഉണ്ണികൃഷ്ണൻ, ദീപ (പരേത), മനോജ്, ശശികുമാർ (പരേതൻ)

സംസ്ക്കാരം : വൈകീട്ട് 3:30 ന് സ്വവസതിയിൽ (ചേർപ്പ്, പൂത്തറക്കൽ
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.