ദുരന്തസാധ്യത മുന്‍കരുതലിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി

ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ദുരന്തസാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ മുന്‍കരുതുകള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു

ദുരന്തസാധ്യത മുന്‍കരുതലിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി

ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ദുരന്തസാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ മുന്‍കരുതുകള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണാ ടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അതത് തദ്ദേശ സ്ഥാപന പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും വില്ലേജ് ഓഫീസര്‍ അംഗമായും കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായത്. ജില്ലയില്‍ കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ മഴക്കെടുതിയില്‍ ദുരന്തസാധ്യത മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവശ്യഘട്ടങ്ങളില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പി ക്കുന്നതിനും ക്യാമ്പുകളായി ഉപയോഗിക്കുന്നതിന് അനുയോജ്യമായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അറിയിക്കുന്നതിനും 2005-ലെ ദുരന്തനിവാരണ നിയമം സെക്ഷന്‍ പ്രകാരം കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. വിവരശേഖരണത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടായ പ്രദേശങ്ങള്‍, മലഞ്ചെരിവുകളിലെ ദുരന്ത സാധ്യത മേഖലയിലുള്ളവര്‍, പുഴ, തോട് കരകവിഞ്ഞൊഴുകി അപകടം ഉണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രത്യേകം അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ കുടിവെള്ളം, വൈദ്യുതി, ശുചിമുറി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും കെട്ടിടം സുരക്ഷിതമാണെന്നും ഉറപ്പാക്കണം. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഎല്‍ഒ മാര്‍, പ്രമോട്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറക്ക് ബന്ധപ്പെട്ട ജനപ്രതിനിധികളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി വിവരശേഖരണ പട്ടിക, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളുടെ പട്ടിക എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും നല്‍കണം. പട്ടികയുടെ പകര്‍പ്പ് ജില്ലാ പോലീസ് മേധാവിക്കും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും ലഭ്യമാക്കും. വിവരശേഖരണ ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിന് ഓരോ തദ്ദേശ സ്വയം സ്ഥാപനങ്ങളി ലെയും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഓഫീസറുടെ പേര് വിവരങ്ങള്‍ വാട്‌സ് ആപ്പ് നമ്പര്‍ സഹിതം മെയ് 25നകം കളക്ടറേറ്റില്‍ അറിയി ക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ തദ്ദേശഭരണ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതി ലഭ്യമാക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് 27ന് മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow