പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍
ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്
തിരുവനന്തപുരം: രാജ്ഭവന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്.ഗവർണറുടെ സമീപനത്തിനെതിരെ സർക്കാർ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് അഞ്ച് ബില്ലുകളിലും ഗവർണർ ഒപ്പുവച്ചത്. ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സി.പി.എം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു.ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതിൽ മുന്‍ മന്ത്രി എം.എം.മണി ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരുന്നു.