റിസ്ക് ഫണ്ട് ധനസഹായ വിതരണം ഉദ്ഘാടവും 1000 കോടി നൽകിയതിന്റെ പ്രഖ്യാപനവും

Mar 5, 2026
റിസ്ക് ഫണ്ട് ധനസഹായ വിതരണം ഉദ്ഘാടവും 1000 കോടി നൽകിയതിന്റെ പ്രഖ്യാപനവും
v n vasavan minister

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്ക് ഫണ്ട് ധനസഹായം എട്ടാം ഘട്ടം വിതരണോത്ഘാടനവും 1000 കോടി രൂപ നൽകിയതിന്റെ പ്രഖ്യാപനവും മാർച്ച് 5ന് നടക്കും. ജവഹർ സഹകരണഭവൻ ഓഡിറ്റോറിയത്തിൽ മൂന്നു മണിക്ക് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർകേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർകേരള ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി. സതീഷ് ചന്ദ്രൻകേരള സ്റ്റേറ്റ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ: ആർ സനൽകുമാർകേരള സ്റ്റ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സർവ്വീസ് എക്‌സാമിനേഷൻ ബോർഡ് ചെയർമാൻ എസ്. യു രാജീവ്,  സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണാമാധവൻസഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത്ത് ബാബുകോർപ്പറേഷൻ കൗൺസിലർ അഡ്വ. രാഖി രവികുമാർജോയിന്റ് രജിസ്ട്രാർ കെ. ജയകുമാർ തുടങ്ങിയവർ സംസാരിക്കും.

ബാങ്കിങ്ങ് പ്രവർത്തങ്ങൾക്കപ്പുറം അംഗങ്ങൾക്ക് സാമ്പത്തിക സംരക്ഷരണവും കരുതലും ഉറപ്പാക്കുന്ന സഹകരണവകുപ്പ് വിവിധ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് ധനസഹായം എത്തിക്കുന്നുണ്ട്. ബോർഡിന്റെ റിസ്‌ക് ഫണ്ട് ധനസഹായ പദ്ധതി ആരംഭിച്ച ശേഷം 1087.64 കോടി രൂപയാണ് ധനസഹായമായി നൽകിയത്. 134096 അപേക്ഷകർക്കാണ്  തുക അനുവദിച്ചത്.

ഈ സർക്കാരിന്റെ  കാലത്ത് റിസ്ക് ഫണ്ട് ധനസഹായമായി അനുവദിച്ച തുക 527,68,22,427 രൂപയായി. മരണാനന്തര സഹായവും മാരകരോഗങ്ങൾക്കുള്ള ചികിത്സാ ധനസഹായവുമായിട്ടാണ് തുക അനുവദിച്ചത്. 57,026 വായ്പകളിലായിട്ടാണ് ഇത്രയും തുക നൽകിയത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 870 കോടി രൂപയാണ് റിസ്‌ക് ഫണ്ട് ധനസഹായമായി അനുവദിച്ചത്. 101811 വായ്പകൾക്കായിട്ടാണ് ഈ തുക വിതരണം ചെയ്തത്. ഈ സർക്കാരിന്റെ കാലത്ത് റിസ്‌ക് ഫണ്ട് ധനസഹായമായി അനുവദിക്കുന്ന പരമാവധി തുക രണ്ട് ലക്ഷത്തിൽ നിന്നും മൂന്ന് ലക്ഷമായുംമാരക രോഗം ബാധിച്ചവർക്കുള്ള ധനസഹായം ഒരു ലക്ഷത്തിൽ നിന്നും 1.25 ലക്ഷമായും ഉയർത്തിയിരുന്നു.

റിസ്‌ക്ഫണ്ട് ധനസഹായ പദ്ധതിയിലേയ്ക്ക് കഴിഞ്ഞ നാല് വർഷം ബഡ്ജറ്റ് വിഹിതമായി 22.56 കോടി രൂപ അനുവദിച്ചിരുന്നു. 2026-27 ബഡ്ജറ്റിൽ 7 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

സഹകരണ വികസന ക്ഷേമനിധി ബോർഡ് വഴി നടപ്പിലാക്കുന്ന അംഗ സംഘങ്ങൾക്കുള്ള പദ്ധതി അനുസരിച്ച് സംഘങ്ങൾക്ക് വികസന പദ്ധതി വായ്പയുംപ്രവർത്തന മാന്ദ്യം സംഭവിച്ച അംഗസംഘങ്ങൾക്ക് പുനരുദ്ധാരണ വായ്പയും നടപ്പിലാക്കിവരുന്നു. ഈ സർക്കാരിന്റെ കാലത്ത് 22.25 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.