കമ്പ്യൂട്ടർ സിസ്റ്റം ടെക്നീഷ്യൻ നിയമനം

Nov 29, 2026
കമ്പ്യൂട്ടർ സിസ്റ്റം ടെക്നീഷ്യൻ നിയമനം

കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സിസ്റ്റം ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിനായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ മൂന്നിന് രാവിലെ 10 ന് കോളേജിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും അസ്സലും പകർപ്പും സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.geckkd.ac.in⁠