ഗസ്റ്റ് ലക്ചറർ നിയമനം

Oct 18, 2026
ഗസ്റ്റ് ലക്ചറർ നിയമനം

മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ 2026-27 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. പെയിന്റിങ് വിഭാഗത്തിൽ രണ്ട് ഒഴിവുകളും സ്കൾപ്ചർ വിഭാഗത്തിൽ രണ്ട് ഒഴിവുകളുമാണുള്ളത്. പെയിന്റിങ് വിഭാഗത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് പെയിന്റിങ്ങിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ രണ്ടാം ക്ലാസ് ബിരുദം, അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം എന്നിവയാണ് യോഗ്യത. അല്ലെങ്കിൽ എസ്.എസ്.എൽ.സി.യോ തത്തുല്യ യോഗ്യതയോ നേടിയ ശേഷം അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ പെയിന്റിങ്ങിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് നാഷണൽ ഡിപ്ലോമ (ബിരുദത്തിന് തത്തുല്യം) നേടിയവർക്കും അപേക്ഷിക്കാം. സ്കൾപ്ചർ വിഭാഗത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് സ്കൾപ്ചറിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദം, അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ എസ്.എസ്.എൽ.സി.യോ തത്തുല്യ യോഗ്യതയോ നേടിയ ശേഷം അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സ്കൾപ്ചറിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് നാഷണൽ ഡിപ്ലോമ (ബിരുദത്തിന് തത്തുല്യം) നേടിയവർക്കും അപേക്ഷിക്കാം. പ്രധാന പ്രദർശനങ്ങൾ, ഏകാംഗ പ്രദർശനങ്ങൾ, ഗ്രൂപ്പ് പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുത്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് സ്റ്റേറ്റ്‌മെന്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 29-ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.