മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകൾ
ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കും ഇനി ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കും കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തും. പങ്കെടുക്കാൻ താൽപ്പര്യമുളള എംബിബിഎസ് ഡിഗ്രിയും. ടിസിഎംസി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ [email protected] എന്ന ഇ-മെയിൽ ജൂലൈ 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. പ്രതിമാസ ശമ്പളം: 63440/- രൂപ (കൺസോളിഡേറ്റഡ് പേ). ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്ന സ്ഥലവും. സമയവും, തീയതിയും ഉദ്യോഗാർഥികളെ പിന്നീട് ഇ-മെയിൽ മുഖാന്തിരം അറിയിക്കുന്നതായിരിക്കും. ഫോൺ : 0484 2391018.


