സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
പ്രവേശന പരീക്ഷ കമ്മിഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് 1 ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന സമാന ശമ്പള സ്‌കെയിലിലുള്ളവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രവും ഉൾപ്പെടെ മേലധികാരി മുഖേന പ്രവേശന പരീക്ഷ കമ്മിഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അവസാന തീയതി: ഒക്ടോബർ 15. വെബ്സൈറ്റ്: www.cee.kerala.org. ഫോൺ: 0471-2332120, 0471-2338487, 0471-2525300.


