വാക്ക്-ഇൻ ഇന്റർവ്യൂ

Oct 1, 2026
വാക്ക്-ഇൻ ഇന്റർവ്യൂ

തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം വാട്ടർ ട്രീറ്റ്‌‌മെന്റ് പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. എസ് എസ് എൽ സി, ഇലക്ട്രിക്കൽ ട്രേഡിലുള്ള ഐ ടി ഐ / എൻ ടി സി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. 2026 ജൂലൈ 31-ന് 50 വയസ്സ് തികയാത്തവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ ഒന്നിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2777489, 0484 2776043, 9400571860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.