വന്‍‍ വിമാന ദുരന്തം തടഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്റെ മനോധൈര്യം; പ്രശംസയുമായി നെതന്യാഹു

Oct 1, 2026
വന്‍‍ വിമാന ദുരന്തം തടഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്റെ മനോധൈര്യം; പ്രശംസയുമായി നെതന്യാഹു

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സഞ്ചരിച്ച വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ വലിയ അപകടം ഒഴിവാക്കിയത് ഫ്‌ലൈറ്റ് ക്യാപ്റ്റന്റെ ധീരമായ ഇടപെടലൂടെയെന്ന് റിപ്പോര്‍ട്ട്. ദുബായില്‍ താമസിക്കുന്ന ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ എന്ന ഇന്ത്യന്‍ പൈലറ്റ് ആണ് അതിസാഹസികമായി വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നില്‍. ഏകദേശം 180 ഇസ്രായേലി യാത്രക്കാരുണ്ടായിരുന്ന വിമാനമാണ് കോ പൈലറ്റ് തകര്‍ക്കാന്‍ ശ്രമിച്ചത്. കോപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. എന്നാല്‍ ഇന്ത്യന്‍ പൈലറ്റായ സ്മിത്ത് കോ-പൈലറ്റിനോട് ഏറ്റുമുട്ടി ഫ്‌ലൈറ്റ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. കോ-പൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റന്‍ സ്മിത്തിന് നിരവധി തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. കുത്തേറ്റ് ചോരവാർന്ന നിലയിൽ വിമാനത്തിൽ കിടക്കുന്ന സ്മിത്തിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബോയിംഗ് 737 വിമാനങ്ങളില്‍ 13 വര്‍ഷത്തിലേറെ പറക്കല്‍ പരിചയമുള്ള ഒരു പരിചയസമ്പന്നനായ വാണിജ്യ പൈലറ്റാണ് സ്മിത്ത്. 2022 ജൂണ്‍ മുതല്‍ അദ്ദേഹം ഫ്‌ളൈ ദുബായില്‍ ക്യാപ്റ്റനാണ്. മുമ്പ് 11 വര്‍ഷം സ്പൈസ് ജെറ്റില്‍ സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിംഗ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്