സയൻസ് ഫോർ സൊലൂഷൻ : അപേക്ഷ ക്ഷണിച്ചു

Nov 11, 2026
സയൻസ് ഫോർ സൊലൂഷൻ :  അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 39-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രാദേശിക പ്രശ്‌നങ്ങൾ കണ്ടെത്തി, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനായി സയൻസ് ഫോർ സെലൂഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 15 മുതൽ 25 വയസ്സുവരെയുളള യുവജനങ്ങൾക്ക് 2 മുതൽ 5 വരെ അംഗങ്ങളുള്ള ടീമുകളായി പരിപാടിയിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രശ്‌നപരിഹാര നിർദ്ദേശത്തിന് 50,000 ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും. ടീമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 15. വിവരങ്ങൾക്ക്: https://kscnew.kerala.gov.in/sciosl/