വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍
അസാപ്പ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് സൗകര്യം ഉറപ്പാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999704. സ്‌പോട്ട് അഡ്മിഷന്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഫുഡ് ടെക്‌നോളജിയിലെ ബി.ടെക് (അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്), ബി.ടെക് (ഫുഡ് ടെക്‌നോളജി) എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കും പിന്നീട് ഒഴിവുവരാവുന്ന സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷന്‍ നടത്തുക. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ രേഖകളും സഹിതം കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഫുഡ് ടെക്‌നോളജിയില്‍ ഒക്ടോബര്‍ 18ന് 12ന് മുന്‍പായി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kcaet.kau.in, www.kau.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.