എൽ.ബി.എസ് സെന്ററിൽ പ്രോഗ്രാമർ നിയമനം

Nov 25, 2026
എൽ.ബി.എസ് സെന്ററിൽ പ്രോഗ്രാമർ നിയമനം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ പ്രോഗ്രാമർ തസ്തികയിലെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഷയങ്ങളിൽ ഒന്നാം ക്ലാസോടെയുള്ള എം.ടെക് അല്ലെങ്കിൽ ഒന്നാം ക്ലാസോടെയുള്ള എം.സി.എ ആണ് യോഗ്യത. സർക്കാർ/ സർക്കാർ അധീന സ്ഥാപനങ്ങളിൽ പ്രോഗ്രാമിങ് അല്ലെങ്കിൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ വികസന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പി.എച്ച്.പി പ്രോഗ്രാമിങ്ങിലുള്ള അറിവും പ്രായോഗിക പരിചയവും അഭിലഷണീയം. ഫീസ് 500 രൂപ (പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപ). അവസാന തീയതി ഡിസംബർ അഞ്ച്. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2324148.