വാക്- ഇൻ - ഇന്റർവ്യൂ
സീനിയർ റസിഡന്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് നവംബർ 30 രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. എമർജൻസി മെഡിസിൻ വിഭാഗത്തിൽ പി.ജി. ഉള്ളവരുടെ അഭാവത്തിൽ റെസ്പിറേറ്ററി മെഡിസിൻ / ജനറൽ സർജറി / അനസ്തേഷ്യോളജി / ഓർത്തോപീഡിക്സ് / റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി. ഉള്ളവരെ പരിഗണിക്കും. ടി.സി.എം.സി. രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 73,500 രൂപ. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം
ഫാർമസിസ്റ്റ്
ഐരാണിമുട്ടം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി. മുഖേന താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഡിസംബർ അഞ്ചിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സ്ഥാപനത്തിൽ വാക്ക്-ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഇന്റർവ്യുവിന് ഹാജരാകണം.


