ഡെപ്യൂട്ടേഷൻ നിയമനം

Sep 7, 2026
ഡെപ്യൂട്ടേഷൻ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വൃദ്ധസദനം, ആശാഭവൻ (സ്ത്രീകൾ) കോഴിക്കോട്, ഗവ. വികലാംഗ വനിതാ മന്ദിരം എറണാകുളം എന്നീ അഞ്ചു സ്ഥാപനങ്ങളിൽ ക്ഷേമ സ്ഥാപന സൂപ്രണ്ട് ഗ്രേഡ് 1 തസ്തികയിൽ ഓരോ ഒഴിവ് വീതം നിലവിലുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അന്യത്ര സേവന വേതന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.sjd.kerala.gov.in.