എൽ ഐ സി യുടെ സുവർണ്ണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം... അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി സെപ്റ്റംബർ 30. 2026
60% മാർക്കോടുകൂടി പത്താം ക്ലാസ്, പ്ലസ്‌ടു, അല്ലെങ്കിൽ ഡിപ്ലോമ പാസ്സായി ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കാരായ വിദ്യാർത്ഥികൾക്കായി എൽ ഐ സി നൽകുന്ന സ്കോളർഷിപ്പാണ് എൽ ഐ സി ഗോൾഡൻ ജൂബിലി സ്കോളർഷിപ്.
രണ്ട് തരം സ്കോളർഷിപ് ആണ് ഉള്ളത്.
1. ജനറൽ സ്കോളർഷിപ്പ്
60% ത്തിൽ കൂടുതൽ മാർക്കോടെ പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ്ടു പാസ്സായവർക്ക് ഇപ്പോൾ ഡിഗ്രി, എഞ്ചിനീയറിംഗ്, മെഡിസിൻ, ഡിപ്ലോമ ഐ ടി ഐ എന്നീ കോഴ്സ്കൾക്ക് ആദ്യവർഷം ചേർന്നവർക്ക്.
2.സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പ്.
പത്താം ക്ലാസ്സ് 60% മാർക്കോടെ പാസ്സായി, ഇപ്പോൾ പ്ലസ്ടു /വൊക്കേഷണൽ ഡിപ്ലോമ ആദ്യ വർഷം പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം നൽകുന്ന സ്കോളർഷിപ്പ് ആണിത്.
കുടുംബ വാർഷിക വരുമാനം 4,50000 ത്തിൽ താഴെ ആയിരിക്കണം.
സർക്കാർ/ പ്രൈവറ്റ് കോളേജിൽ ഇന്ത്യയിൽ എവിടെയും പഠിക്കുന്നവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
സ്കോളർഷിപ്പിനായി കൂടുതൽ അറിയുന്നതിന് അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർഷിക്കുക.


