ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

> സർക്കാർ അറിയിപ്പുകൾ/വിദ്യാഭ്യാസം /തൊഴിൽ വാർത്തകൾ അറിയാൻ അക്ഷയ ന്യൂസ്‌ കേരള ആപ്പ് ഡൌൺലോഡ് ചെയ്യുക. ???????? https://play.google.com/store/apps/details?id=com.akshayanewskerala.app

May 18, 2025
ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ BSc നഴ്‌സിംഗ്, എം.എൽ.റ്റി, BSc പെർഫ്യൂഷൻ ടെക്‌നോളജി, BSc. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., BSc ഡയാലിസിസ് ടെക്‌നോളജി, BSc  ഒക്യൂപേഷണൽ തെറാപ്പി, BSc മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, BSc റേഡിയോതെറാപ്പി ടെക്‌നോളജി, BSc ന്യൂറോ ടെക്‌നോളജി, BSc ന്യൂക്ലിയർ മെഡിസിൻ, BSc മെഡിക്കൽ ബയോകെമിസ്ട്രി, BSc പ്രോസ്‌തെറ്റിക്‌സ് & ഓർത്തോറ്റിക്‌സ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ആവശ്യമായ രേഖകൾ
*SSLC , +2  സർട്ടിഫിക്കറ്റുകൾ 
*ആധാർ കാർഡ് 
*ഫോട്ടോ, ഒപ്പ് 
*നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 
*വരുമാന സർട്ടിഫിക്കറ്റ് 
*സംവരണ സർട്ടിഫിക്കറ്റുകൾ 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 2025 ജൂൺ 7.

Prajeesh N K MADAPPALLY