മത്സ്യത്തൊഴിലാളികൾക്ക് എൻ.എഫ്.ഡി.പി രജിസ്‌ട്രേഷൻ

മത്സ്യമേഖലയിൽ ഏതു ജോലിചെയ്യുന്നവർക്കും അപേക്ഷിക്കാം. അർഹത പരിശോധിച്ചശേഷമായിരിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുക.

Oct 6, 2024
മത്സ്യത്തൊഴിലാളികൾക്ക് എൻ.എഫ്.ഡി.പി രജിസ്‌ട്രേഷൻ

മത്സ്യമേഖലയിൽ ജോലിചെയ്യുന്നവരുടെ വിവരങ്ങൾ ഡിജിറ്റലാക്കാൻ കേന്ദ്രസർക്കാരിന്റെ പദ്ധതി.ക്ഷേമപ്രവർത്തനത്തിനും ആനുകൂല്യവിതരണത്തിനും ഈ ഡിജിറ്റൽ വിവരങ്ങളായിരിക്കും ഉപയോഗിക്കുക.

തൊഴിൽ-സംരംഭകത്വ പരിശീലനം, ഓൺലൈൻ വിപണി കണ്ടെത്തൽ, വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം തുടങ്ങിയവയെല്ലാം രജിസ്റ്റർചെയ്തവർക്കു മാത്രമായിരിക്കും ലഭിക്കുക.

മത്സ്യമേഖലയിൽ ഏതു ജോലിചെയ്യുന്നവർക്കും അപേക്ഷിക്കാം. അർഹത പരിശോധിച്ചശേഷമായിരിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുക.

നേട്ടങ്ങൾ
▫️മത്സ്യോത്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ മാർക്കറ്റ് സൗകര്യങ്ങൾ

▫️മത്സ്യോത്പന്നങ്ങളുടെ വിപണിനിരക്ക്, കാലാവസ്ഥാവിവരം എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും

▫️തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ വരുമാനം നേടുന്നതിനും സഹായം

▫️പുതിയ സംരംഭങ്ങളുടെ സാധ്യത കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സൗകര്യം

▫️പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധതി സഹ് യോജനയുടെ സ്കീമിലെ ആനുകൂല്യവും ഇതിലൂടെ ലഭിക്കും

രജിസ്ട്രേഷനു വേണ്ടത്

▫️ആധാർ കാർഡ്, ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയാണ് വ്യക്തിഗത രജിസ്ട്രേഷനായി വേണ്ടത്.
▫️മത്സ്യമേഖലയിലെ സംഘടനകൾക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും വേണം. 

 കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക 

Prajeesh N K MADAPPALLY