എം.ജി സർവ്വകലാശാല പിജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

May 23, 2025
എം.ജി സർവ്വകലാശാല പിജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

എം.ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് & സയൻസ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ്.

എം ജി/കേരള/കണ്ണൂർ സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിൽ നിന്നുമുള്ള ബിരുദ ധാരികൾ മാർക്ക് സെക്യൂർഡ് എന്നിടത്ത് ഗ്രേഡിന്റെ പെർസെന്റജ് ഇക്വിവലന്റും മാക്സിമം മാർക്ക് എന്നിടത്ത് 100ഉം എന്റർ ചെയ്യേണ്ടതാണ്.

ആവശ്യമായ രേഖകൾ
▫️മാർക്ക് ലിസ്റ്റുകൾ 
▫️ജാതി സർട്ടിഫിക്കറ്റ് (SC/ST )
▫️നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് 
▫️വരുമാന സർട്ടിഫിക്കറ്റ് 
▫️മറ്റ് ബോണസ് പോയിന്റ് സർട്ടിഫിക്കറ്റുകൾ 
▫️ആധാർ, ഫോട്ടോ

Prajeesh N K MADAPPALLY