തണലിന് തണലായി അക്ഷയ കേന്ദ്രം.
നിലവിൽ കോഴിക്കോട് ജില്ലയിൽ തൂണേരി ബ്ലോക്കിലെ ഇരിങ്ങണ്ണൂർ അക്ഷയ സംരംഭകനാണ് രമിത്ത് കുമാർ

ആക്സിഡന്റ് പറ്റി വിശ്രമിക്കുന്ന വേളയിലാണ് അക്ഷയ സംരംഭകനായ രമിത്ത് കുമാറിന് എടച്ചേരി തണലിൽ നിന്ന് ആ വിളിവരുന്നത്. " ഒരു വയ്യാതെയിരിക്കുന്ന ആൾ ഉണ്ട് മസ്റ്ററിങ് ചെയ്യാത്തത് കൊണ്ട് പെൻഷൻ മുടങ്ങിയിട്ടാണ് ഉള്ളത്. ഇവിടെ അന്വേഷിച്ചപ്പോ നിങ്ങളാണ് ഇവിടെയുള്ളവർക്ക് പതിവായി മസ്റ്ററിങ് ചെയ്യുന്നതെന്നറിഞ്ഞു. ഒന്ന് ഇവിടെ വന്ന് മസ്റ്റ്‌റിങ് ചെയ്ത് താരാൻ പറ്റുമോ..." , താൻ ആക്സിഡന്റ് പറ്റി ഫ്രാക്ച്ചർ ഇട്ട് കിടപ്പിലാണ് എന്നറിയിച്ചെങ്കിലും, ഒരൽപ്പമൊന്ന് ആലോചിച്ചതിന് ശേഷം നിങ്ങൾക്ക് ആളെ വീട്ടിലേക്ക് കൊണ്ട് വരാൻ പറ്റുമെങ്കിൽ ഞാൻ ഇവിടുന്ന് ചെയ്ത് തരാമെന്ന് മറുപടി നൽകി.
വീട്ടിലെത്തിയ ആളെ തന്റെ വയ്യാത്ത അവസ്ഥയിലും മസ്റ്ററിങ് പൂർത്തിയാക്കി. വിശ്രമവേളയിലും അക്ഷയസംരംഭകന്റെ സേവന സന്നദ്ധത കൈവിടാതെ മുറുകെ പിടിച്ച റെമിത്ത് കുമാറിനെ അഭിനന്ദനങ്ങൾങൾ കൊണ്ട് മൂടുകയാണ് നാട്ടുകാരും സഹപ്രവർത്തകരും