ഇന്ത്യയില്‍ IAS & IPS ഉൾപ്പടെ സിവിൽ സർവ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഫെബ്രുവരി 18 വരെ അപേക്ഷ നൽകാം
പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ.

ഡിഗ്രി യോഗ്യതയുള്ളവർക്ക്, ഓൺലൈൻ രജിസ്ട്രേഷന് ഫെബ്രുവരി 18 വരെ നൽകാം.ഫെബ്രുവരി 25 വരെ അപേക്ഷയിൽ തിരുത്തുവരുത്താം. 1129 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.
മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്.
പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ.പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ.
പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക.