ഇന്ത്യൻ നേവിയിൽ 270 ഓഫീസര്‍ ഒഴിവ്
അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം

ഏഴിമല : ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ ഒഴിവിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 270 ഒഴിവുണ്ട്.
2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സുകൾ ആരംഭിക്കുക. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം.
എക്സിക്യുട്ടീവ് ബ്രാഞ്ച്: ഒഴിവ്-154 (ജനറൽ സർവീസ്/ഹൈഡ്രോ കെയർ-60, പൈലറ്റ്-26, നേവൽ എയർ ഓപ്പറേഷൻ എൻജിനീയർ-22, എയർട്രാഫിക് കൺട്രോളർ-18, ലോജിസ്റ്റിക്സ്-28).
യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ബി.ടെക്./ എം.ബി.എ./എം.സി.എ./എം.എസ്‌സി. (ഐ.ടി.) അല്ലെങ്കിൽ ഫസ്റ്റ്ക്ലാസോടുകൂടിയ ബി.എസ്‌സി./ബി.കോം./ബി.എസ്‌സി. (ഐ.ടി.) യും ഫിനാൻസ്/ലോജിസ്റ്റിക്സ്. സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റിരീയൽ മാനേജ്മെന്റ് വിഷയത്തിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും.
ടെക്നിക്കൽ ബ്രാഞ്ച്: ഒഴിവ്-101 (എൻജിനീയറിങ്-38, ഇലക്‌ട്രിക്കൽ-45, നേവൽ കൺസ്ട്രക്ടർ-18).
യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ്/മറൈൻ/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/ഇൻസ്ട്രുമെന്റേഷൻ/പ്രൊഡക്‌ഷൻ/ഏറോനോട്ടിക്കൽ/ഇൻഡസ്ട്രിയൽ എൻജിനീയറിങ്/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഏറോസ്പെയ്‌സ്/മെറ്റലർജി/നേവൽ ആർക്കിടെക്ചർ വിഷയത്തിലുള്ള ബി.ഇ/ബി.ടെക്. എജുക്കേഷൻ ബ്രാഞ്ച്: ഒഴിവ്-15. യോഗ്യത: 60 ശതമാനം മാർക്കോടെ തെർമൽ/പ്രൊഡക്‌ഷൻ എൻജിനീയറിങ്/മെഷീൻ ഡിസൈൻ/കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/വി.എൽ.എസ്.ഐ/പവർ സിസ്റ്റം വിഷയത്തിലുള്ള എം.ടെക്. അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിലുള്ള ബി.ഇ./ബി.ടെക്. അല്ലെങ്കിൽ മാത്‌സ്/ഓപ്പറേഷണൽ റിസർച്ച്/ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/കെമിസ്ട്രി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25. വിശദവിവരങ്ങൾക്കും www.joinindiannavy.gov.in സന്ദർശിക്കുക.