അക്ഷരോന്നതി പദ്ധതി ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് കെ.കെ ഹനീഫ നിര്‍വഹിച്ചു. ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഠനമുറികള്‍, ഹോസ്റ്റലുകളില്‍ വായനാ സൗകര്യമൊരുക്കല്‍, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കല്‍, വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തല്‍, പൊതുജനങ്ങളില്‍ പുസ്തകദാനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതി ലക്ഷ്യം. അക്ഷരോന്നതി പദ്ധതിയിലേക്കുള്ള ആദ്യ പുസ്തകം യുവ എഴുത്തുകാരിയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയുമായ സൗമ്യ അരുണില്‍ നിന്നും പ്രസിഡന്റ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി അധ്യക്ഷയായ യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഹേമലത, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അക്ഷരോന്നതി പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി.


