ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

Feb 7, 2026
ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ നടത്തുന്നു. ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തില്‍ കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം മുന്‍നിര്‍ത്തി ഹരിത സമൃദ്ധി വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഫോട്ടോ, റീല്‍സ് മത്സരത്തിന് അയക്കേണ്ടത്.  എന്‍ട്രികള്‍ ഫെബ്രുവരി 17 വരെ  ഓണ്‍ലൈനായി നല്‍കാം. എന്‍ട്രികള്‍ക്കൊപ്പം ഹ്രസ്വവിവരണം ഉള്‍പ്പെടുത്തണം. ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ  ചിത്രങ്ങളും റീലുകളും മത്സരത്തിലേക്ക് പരിഗണിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. പ്രോത്സാഹന സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ https://www.haritham.kerala.gov.in/  ല്‍ എന്‍ട്രികള്‍ അയയ്ക്കണം.