പെരുമ്പാവൂരില്‍ വാഹനാപകടം; കോളജ് അധ്യാപിക മരിച്ചു
ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു

കൊച്ചി : പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്കൃത കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്.
കാഞ്ഞിരക്കാടാണ് സംഭവം. കാലടി സംസ്കൃത സര്‍വകലാശാലയിലെ പ്രഫസറായ കെ.എം. സംഗമേശന് ആണ് ഭര്‍ത്താവ്.