സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷ: കോഴിക്കോട് ബീച്ചിൽ വനിതാ കമീഷൻ ‘രാത്രിയുത്സവം’
സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയുടെ സന്ദേശവുമായി കോഴിക്കോട് കൾച്ചറൽ ബീച്ചിൽ വനിതാ കമീഷൻ ‘രാത്രിയുത്സവം’ സംഘടിപ്പിച്ചു. സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി കമീഷൻ സംഘടിപ്പിക്കുന്ന പ്രത്യേക അവബോധ ക്യാമ്പയിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടി ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു.
കമീഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, അഡ്വ. പി കുഞ്ഞായിഷ, റിസർച്ച് ഓഫീസർ എ ആർ അർച്ചന, ലോ ഓഫീസർ കെ ചന്ദ്രശോഭ, ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി ആർ അനുരാധ, ലോ കോളേജ് അധ്യാപകൻ ബിനീഷ്, എൻ എസ് എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം രാത്രിയാത്രാ സുരക്ഷ പ്രതിജ്ഞയും മെഴുകുതിരി തെളിയിക്കലും നടന്നു. വിവിധ കലാകാരന്മാരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.


