ഉല്ലാസ്‌മേള സംഘാടകസമിതി ഇന്ന്

ജൂലൈ 14, 15 തീയതികളിൽ പാലക്കാട് നടക്കുന്ന ഉല്ലാസ് മേളയുടെ വിജയകരമായ നടത്തിപ്പിന് ജൂലൈ ഒന്നിന് വൈകിട്ട് മുന്ന് മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ സ്വാഗതസംഘ രൂപീകരണയോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയാകും.

ഉല്ലാസ്‌മേള സംഘാടകസമിതി ഇന്ന്
ullasmela-organizing-committee-today

പാലക്കാട്  : സംസ്ഥാന സാക്ഷരതാമിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഉല്ലാസ്-ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സാക്ഷരതാമേള സംഘടിപ്പിക്കും. ജൂലൈ 1415 തീയതികളിൽ പാലക്കാട് നടക്കുന്ന ഉല്ലാസ് മേളയുടെ വിജയകരമായ നടത്തിപ്പിന് ജൂലൈ ഒന്നിന് വൈകിട്ട് മുന്ന് മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ സ്വാഗതസംഘ രൂപീകരണയോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയാകും.

കാലാനുസ്യതമായ സാക്ഷരത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത പദ്ധതിയായ ഉല്ലാസിന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാമേള സംഘടിപ്പിക്കുന്നത്. പ്രസ്തുത മേളയിൽ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം - ഉല്ലാസ് മികവുത്സവ വിജയികളെ ആദരിക്കും.  സാക്ഷരതാപരീക്ഷാ വിജയികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പഠിതാക്കളുടെ കലാപരിപാടികൾ, സെമിനാറുകൾ എന്നിവ ഉല്ലാസ് മേളയോടനുബന്ധിച്ച് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.