സോളാർ പദ്ധതിയിൽ മെല്ലെ പോക്ക് കാരണം കെഎസ്ഇബിക്ക് ഉണ്ടാകാൻ പോകുന്നത് വലിയ നഷ്ടം
കെഎസ്ഇബി നൽകുന്ന നെറ്റ് മീറ്റർ സ്റ്റോക്കില്ല എന്ന് പറഞ്ഞും ആവശ്യത്തിന് ജോലിക്കാർ ഇല്ല എന്ന് മുടന്തൻ ന്യായം പറഞ്ഞും പദ്ധതി പരമാവധി ദീർഘിപ്പിച്ച് വർദ്ധിച്ച വൈദ്യുത നിരക്ക് ഈടാക്കൽ തുടരുകയാണ്.
തിരുവനന്തപുരം : സോളാർ പദ്ധതിയിൽ മെല്ലെ പോക്ക് കാരണം കെഎസ്ഇബിക്ക് ഉണ്ടാകാൻ പോകുന്ന വലിയ നഷ്ടം . ഏറെ കൊട്ടിഘോഷിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുരപ്പുറ സൗരോർജ്ജപദ്ധതിക്ക് കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് താല്പര്യക്കുറവ് ലക്ഷങ്ങൾ മുടക്കി പാനലുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച പൊതു ജനങ്ങൾ മാസങ്ങളായി കാത്തിരിപ്പ് തുടരുന്നു. കെഎസ്ഇബി നൽകുന്ന നെറ്റ് മീറ്റർ സ്റ്റോക്കില്ല എന്ന് പറഞ്ഞും ആവശ്യത്തിന് ജോലിക്കാർ ഇല്ല എന്ന് മുടന്തൻ ന്യായം പറഞ്ഞും പദ്ധതി പരമാവധി ദീർഘിപ്പിച്ച് വർദ്ധിച്ച വൈദ്യുത നിരക്ക് ഈടാക്കൽ തുടരുകയാണ്. ഉപഭോക്താവ് സ്വന്തം ചിലവിൽ മീറ്റർ വാങ്ങി നൽകാമെന്ന് പറഞ്ഞാലും അത് ഉറപ്പിച്ച് പൂർത്തീകരണം ചെയ്യേണ്ടത് കെഎസ്ഇബിയാണ് ' ഇതിനെ മാസങ്ങൾ കാലതാമസം എടുക്കുന്നു. മേലധികാരികൾക്ക് പരാതി പറഞ്ഞിട്ടും നടപടികൾ ഉണ്ടാകുന്നില്ല എന്ന് പരാതി വ്യാപകമാണ്. ഇതിനെതിരെ തിരുവനന്തപുരത്തെ പരാതി സെല്ലിൽ പരാതി അറിയിച്ചാൽ സോളാർ വിഷയത്തിൽ പരാതികൾ സ്വീകരിക്കാൻ കെഎസ്ഇബി സെൻട്രൽ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഓപ്ഷൻ ഇല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ആർക്ക് പരാതി നൽകണമെന്ന് എവിടെയും പറയുന്നുമില്ല . കെഎസ്ഇബിയിലെ സ്ലാബ് സിസ്റ്റത്തിൽ മാസംതോറും ബില്ല് എടുക്കുന്ന രീതി വന്നു കഴിഞ്ഞാൽ പലരുടെയും ബിൽ തുക കുറയും എന്നത് കൂടി പരിഹരിക്കപ്പെടണം. ഇതും വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. വീടുകളിലും , വ്യാപാരസ്ഥാപനങ്ങളിലും മാസംതോറും റീഡിങ് എടുത്ത് കൃത്യമായ തുക നൽകണമെന്നും , കരണ്ട് ബില്ലിലെ അനാവശ്യ സെസ്സുകൾ ഒഴിവാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. കോവിഡിന് ശേഷം കേരളത്തിലെ ചെറുകിട വ്യാപാര മേഖല അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യാപാര മാന്ദ്യത്തിന് പുറമെ വർദ്ധിച്ച വൈദ്യുതി ബിൽ ഇരുട്ടടിയാണ് .