ഉത്തർപ്രദേശിലും ഹരിയാനയിലും ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ഫരീദാബാദ്-ബല്ലഭ്ഗഢ്-സോഹ്ന സ്പ‍ർ മുതൽ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി നിർമ്മാണത്തിനായുള്ള പുതുക്കിയ ചെലവ് എസ്റ്റിമേറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Mar 10, 2026
ഉത്തർപ്രദേശിലും ഹരിയാനയിലും ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ഫരീദാബാദ്-ബല്ലഭ്ഗഢ്-സോഹ്ന സ്പ‍ർ മുതൽ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി നിർമ്മാണത്തിനായുള്ള പുതുക്കിയ ചെലവ് എസ്റ്റിമേറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
p m nrarendramodi

ന്യൂഡൽഹി  : 10 മാർച്ച്‌  2026

ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലായി ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ഫരീദാബാദ്-ബല്ലഭ്ഗഢ്-സോഹ്ന സ്പ‍ർ മുതൽ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റിയുടെ നിർമ്മാണത്തിനായി 3630.77 കോടി രൂപയുടെ പുതുക്കിയ പദ്ധതിച്ചെലവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.

31.42 കിലോമീറ്റർ നീളമുള്ള ഈ പദ്ധതി ഇടനാഴി സൗത്ത് ഡൽഹി, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്ന് ജെവാർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ളതും അതിവേഗത്തിലുള്ളതുമായ കണക്റ്റിവിറ്റി നൽകും. അതുവഴി രാജ്യതലസ്ഥാന മേഖല(NCR)യിലുടനീളം സാമ്പത്തിക വളർച്ചയും ലോജിസ്റ്റിക്സ് കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കും.

ഈ ഇടനാഴി ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ, യമുന എക്സ്പ്രസ് വേ, ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (DFC) എന്നിവയുമായി സംഗമിക്കുന്നു. ഇത് മൾട്ടിമോഡൽ ഗതാഗത ഏകോപനം സാധ്യമാക്കുന്നു. കേവലം ഒരു ഘടനാപരമായ മെച്ചപ്പെടുത്തലിന് പുറമേ ഈ എലിവേറ്റഡ് ഇടനാഴി, നഗര പരിവർത്തനത്തിനും പ്രാദേശിക കണക്റ്റിവിറ്റിക്കും ദേശീയ ലോജിസ്റ്റിക്സ് കാര്യക്ഷമതയ്ക്കും വേണ്ടിയുള്ള ഒരു തന്ത്രപരമായ ഉത്തേജകം കൂടിയാണ്. ജെവാർ എയർപോർട്ട്-ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഇടനാഴിയുടെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഫരീദാബാദിൽ സുസ്ഥിര നഗരവികസനം ഉറപ്പാക്കുന്നതിനും ഇതിന്റെ നിർമ്മാണം നിർണായകമാണ്.

ഈ പദ്ധതിയുടെ ഏകദേശം 11 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയായാണ് വികസിപ്പിക്കുന്നത്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിച്ചുകൊണ്ട് ഇത് ഡി.എൻ.ഡി-ബല്ലഭ്ഗഢ് ബൈപ്പാസിനും ജെവാർ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റിയുടെ നിർണ്ണായക ഭാഗം രൂപപ്പെടുത്തുന്നു. ഈ ഇടനാഴി ഫരീദാബാദ് മാസ്റ്റർ പ്ലാൻ 2031-ന് കീഴിൽ ഉയർന്ന സാന്ദ്രതയുള്ള നഗരവികസനത്തിനും ഭാവിയിലെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനുമായി നീക്കിവച്ചിട്ടുള്ള പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. 689.24 കോടി രൂപയാണ് നിർദ്ദിഷ്ട എലിവേറ്റഡ് ഇടനാഴിയുടെ അധിക ചെലവ്. ഇതിൽ 450 കോടി രൂപ വഹിക്കാൻ ഹരിയാന ​ഗവൺമെന്റ് സമ്മതിച്ചിട്ടുണ്ട്.

ഡൽഹി-ഫരീദാബാദ്-ബല്ലഭ്ഗഢ്-സോഹ്ന സ്പറിൽ നിന്ന് ജെവാർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റിയുടെ പദ്ധതി രൂപരേഖ

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.